വീണ്ടും ‘മഹാ’നാടകം? ഫഡ്‌നാവിസും റാവത്തും നടത്തിയത് രാഷ്ട്രീയ ചര്‍ച്ചകളെന്ന് സൂചന

മുംബൈ: മഹാരാഷ്ട്രയുടെ അണിയറയില്‍ വീണ്ടും രാഷ്ട്രീയ നാടകങ്ങള്‍ ഒരുങ്ങുന്നതായി സൂചന നല്‍കി ബിജെപി വൃത്തങ്ങള്‍. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ജ്ര ഫഡ്‌നാവിസും ശിവസേന നേതാവി സജ്ഞയി റാവത്തും തമ്മില്‍ കൂടികാഴ്ച്ച നടത്തിയതിന് പിന്നില്‍ രാഷ്ട്രീയ ചര്‍ച്ചകളെന്ന അഭ്യൂഹമാണ് ഇപ്പോള്‍ ഉയരുന്നത്. എന്നാല്‍ കൂടിക്കാഴ്ച്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളില്ലെന്നാണ് ഇരുവരുടെയും വിശദീകരണം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്തപാട്ടീലാണ് ഇരുവരുടെയും കൂടിക്കാഴ്ചക്ക് രാഷ്ട്രീയ നീക്കമുണ്ടെന്ന സൂചന നല്‍കിയത്. അതേസമയം, ശിവസേന മുഖപത്രമായ സാമ്‌നയ്ക്ക് വേണ്ടിയുള്ള അഭിമുഖത്തിനാണ് ഫഡ്‌നാവിസിനെ കണ്ടതെന്ന വിശദീകരണമാണ് സജ്ഞയ് റാവത്ത് നല്‍കിയത്. എന്നാല്‍, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഗുരുതരമാണെന്നും മൂന്ന് പാര്‍ട്ടികള്‍ക്ക് ഒന്നിച്ച് മന്ത്രിസഭ കൊണ്ടു പോകാനാകില്ലെന്നുമാണ് ചന്ദ്രകാന്ത് പാട്ടീലിന്റെ പക്ഷം.

2019 ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടുതലായിരുന്ന ശിവസേനയിലെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സഖ്യകക്ഷിയായിരുന്ന ബിജെപിയെയും ശിവസേനയെയും തമ്മില്‍ പിരിച്ചത്. മന്ത്രിസഭ രൂപീകിക്കാന്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതിരുന്ന ശിവസേന, കോണ്‍ഗ്രസിനെയും എന്‍സിപിയെയും കൂടെകൂട്ടി മഹാവികാസ് അഖാഡിയെന്ന സഖ്യം രൂപീകരിക്കുകയായിരുന്നു.

Content Highlight: Guesses on Fadnavis-Raut meet proceeds political talks