അമേരിക്കൻ പ്രസിഡൻഷ്യൽ ഡിബേറ്റ് പുരോഗമിക്കുന്നു; ട്രംപും ബെെഡനും നേർക്കുനേർ, കോടികൾ നികുതി അടച്ചെന്ന് ട്രംപ്, വാ തുറക്കരുതെന്ന് ബെെഡൻ

US Presidential Debate

ഡോണാൾഡ് ട്രംപും ജോ ബെെഡനും നേർക്കുനേർ ഏറ്റുമുട്ടുന്ന ആദ്യ പ്രസിഡൻഷ്യൽ ഡിബേറ്റ് ആരംഭിച്ചു. ഓഹിയോയിലെ ക്ലീവ് ലാൻഡിലെ കേയ്സ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റി ആൻഡ് ക്ലീവ്ലാന്‍ഡ് ക്ലിനിക്കിലാണ് ചൂടേറിയ സംവാദം പുരോഗമിക്കുന്നത്. ഫോക്സ് ന്യൂസ് അവതാരകൻ ക്രിസ് വാലസ് ആണ് 90 മീറ്റർ ദെെർഘ്യമുള്ള സംവാദത്തിൻ്റെ മോഡറേറ്റർ. ട്രംപിനെ നുണയനെന്ന് മുദ്രകുത്തിയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥി ജോ ബെെഡൻ രംഗത്തെത്തിയത്. ട്രംപ് പറഞ്ഞുകൊണ്ടിരിക്കുന്നത് മുഴുവൻ കള്ളമാണെന്നും ബെെഡൻ പറഞ്ഞു. സംവാദത്തിൻ്റെ ഒരു ഘട്ടത്തില്‍ ‘നിങ്ങള്‍ വാ തുറക്കരുത്’ എന്ന് ബൈഡന്‍ ട്രംപിനു താക്കീതു നല്‍കി.

ദശലക്ഷക്കണക്കിന് ഡോളറാണ് താൻ നികുതിയായി നൽകുന്നതെന്ന് നികുതി വെട്ടിപ്പ് സംബന്ധിച്ച ആരോപണത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. 2016ല്‍ തിരഞ്ഞെടുപ്പ് ജയിച്ച വര്‍ഷം ട്രംപ് വെറും 750 ഡോളറാണ് ഫെഡറല്‍ നികുതിയടച്ചതെന്ന രേഖകള്‍ ന്യൂയോർക്ക് ടെെംസ് പുറത്തുവിട്ടിരുന്നു. ഇത് വ്യാജമാണെന്ന് ട്രംപ് പറഞ്ഞു.

കക്ഷി രാഷ്ട്രീയമില്ലാതെ വോട്ടർമാർക്ക് രാജ്യത്തെ നയിക്കാൻ ആരാണ് യോഗ്യൻ എന്ന് തീരുമാനമെടുക്കാൻ മാർഗമൊരുക്കുന്നതാണ് സ്ഥാനാർത്ഥി സംവാദം. ഇതുവഴി ഇരു സ്ഥാനാർത്ഥികളും ടെലിവിഷൻ ക്യാമറകൾക്ക് മുന്നിൽ തത്സമയം വിവിധ വിഷയങ്ങളിൽ സംസാരിക്കും. 6 പ്രാധാന വിഷയങ്ങളായിരിക്കും സംവാദത്തിൽ ചർച്ച ചെയ്യുക. പ്രസിഡൻ്റ് എന്ന നിലയിൽ ട്രംപിൻ്റേയും മുൻ വെെസ് പ്രസിഡൻ്റ് എന്ന നിലയിൽ ജോ ബെെഡൻ്റേയും നേട്ടങ്ങൾ, തിരഞ്ഞെടുപ്പിലെ വിശ്വാസ്യത, സ്ഥാനാർത്ഥികളുടെ ഒരുക്കങ്ങൾ, സുപ്രീം കോടതി-എയ്മി കോണി ബാരറ്റിൻ്റെ നാമനിർദേശവും വിവാദങ്ങളും, കൊവിഡ് 19 പ്രതിസന്ധി, വംശീയ അതിക്രമണങ്ങൾ- ജോർജോ ഫ്ലോയിഡിൻ്റേയും ബ്രിയോണ ടെയിലറിൻ്റേയും കൊലപാതകങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെടും. 

content highlights: US Presidential Debate