ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണത്തിനെതിരെ കോടതിയിൽ സമീപിച്ച സർക്കാർ നടപടി അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല വ്യക്തമാക്കി. ഫോറിൻ റഗുലേഷൻ ആക്ട് ലംഘനം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ സിബിഐക്ക് നേരത്തെ അനുമതി നൽകിയിരുന്നുവെന്നും രമേഷ് ചെന്നിത്തല ആരോപിച്ചു.
സിബിഐ അന്വേഷണത്തിന് അനുമതി നൽകിയ സർക്കാർ തന്നെ ഇപ്പോൾ അതിനെ എതിർത്ത് കോടതിയെ സമീപിച്ച നടപടി അപഹസ്യമാണെന്നും സ്വന്തം ഉത്തരവിനെതിരെ കോടതിയെ സമീപിക്കുന്നത് വിചിത്രമാണെന്നും, സർക്കാരിന് ഇത് വലിയ പ്രഹരമാണെന്നും ചെന്നിത്തല കുറ്റപെടുത്തി.
ഈ സാഹചര്യത്തിൽ കേസ് പിൻവലിച്ച് സർക്കാർ സിബിഐ അന്യേഷണത്തോട് സഹകരിക്കണമെന്നും അദ്ധേഹം ആവശ്യപെട്ടു.
ലൈഫ് മിഷനിലെ അഴിമതി നേരത്തെ പുറത്തു വന്നതു കൊണ്ടാണ് ഇപ്പോൾ സിബിഐ അന്വേഷണത്തെ എതിർത്തത്. ലൈഫ് മിഷൻ പദ്ധതിയിലെ ഒരോ നടപടിയും മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് നടപ്പാക്കിയത്. അന്വേഷണം മുഖ്യമന്ത്രിയലേക്ക് നീങ്ങുമെന്ന് കണ്ടപ്പോഴാണ് സർക്കാർ സിബിഐയെ എതിർത്ത് കോടതിയിലേക്ക് നീങ്ങിയതെന്നും ചെന്നിത്തല ആരോപിച്ചു.
Content Highlights; CBI enquiry in life mission, FCRA, Ramesh Chennithala alligation