കൊവിഡ് 19: ശബരിമലയില്‍ ദിവസത്തില്‍ 1000 പേര്‍ക്ക് സന്ദര്‍ശനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മണ്ഡല കാലത്തേക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് വിദഗ്ധ സമിതി. 10നും 60നും മധ്യേ പ്രായമുള്ളവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ദിവസം 1000 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കാമെന്ന റിപ്പോര്‍ട്ടാണ് വിദഗ്ധ സമിതി സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം, ശനി, ഞായര്‍ ദിവസങ്ങളില്‍ പരമാവധി 2000 പേരെ വരെ പ്രവേശിപ്പിക്കാമെന്നാണ് നിര്‍ദ്ദേശം. മണ്ഡല പൂജയടക്കമുള്ള വിശേഷ ദിവസങ്ങളില്‍ 5000 പേരെ വരെ പ്രവേശിപ്പിക്കാമെന്ന നിര്‍ദ്ദേശവും വിദഗ്ധ സമിതി മുന്നോട്ട് വെക്കുന്നുണ്ട്.

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമെ ദര്‍ശനത്തിന് അനുവദിക്കാവു. 48 മണിക്കൂര്‍ മുമ്പ് കോവിഡ് നെഗറ്റീവെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ അത് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത് തുടര്‍ന്ന് കിട്ടിയ രേഖയുമായി വരുന്നവര്‍ക്ക് എന്‍ട്രി പോയിന്റായ നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധനയുണ്ടാകും. ഈ പോയിന്റില്‍ നെഗറ്റീവ് ആകുന്നവരെ മാത്രമേ സന്നിധാനത്തേക്ക് കടത്തി വിടൂ. കൂടാതെ, തിരുപ്പതി മോഡല്‍ ഓണ്‍ലൈന്‍ ദര്‍ശനമെന്ന ആശയവും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്.

Content Highlights: Sabarimala expert committee submit report amid Covid 19