സ്വർണ്ണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം. കോൺസുലേറ്റ് ഉദ്യോഗസ്ഥർ സ്വർണ്ണക്കടത്തിൽ ഉൾപെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് എൻഐഎ കോടതിയിൽ വ്യക്തമാക്കി. കോൺസുലേറ്റ് ഉദ്യോഗസ്ഥർ പ്രത്യക്ഷമായോ പരേക്ഷമായോ ഇടപാടിൽ ഉൾപെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും യുഎഇയിൽ അറസ്റ്റിലായ ഫൈസൽ ഫരീദ്, റബിൻസൺ എന്നിവരെ ചോദ്യം ചെയ്താൽ കൂടുതൽ കാര്യത്തിൽ വ്യക്തത വരുമെന്നും വലിയ ഗൂഢാലോചന യാണ് സ്വർണ്ണക്കടത്തിനു പിന്നിലുള്ളതെന്നും എൻഐഎ കോടതിയെ അറിയിച്ചു.
അതേസമയം സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സന്ദീപ് സരിത്ത് എന്നിവരെ വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യമായി കസ്റ്റംസും അപേക്ഷ നൽകി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഇത് സംബന്ധിച്ച് അപേക്ഷ നൽകിയത്. നയതന്ത്ര ബന്ധം കണക്കിലെടുത്ത് ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്. 100 കോടിയിലേറെ രൂപയുടെ ഇടപാട് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിൽ നടന്നിട്ടുണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.
Content Highlights; gold smuggling case enquiry into officials at the uae consulate