ഡോണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ദെെവത്തിന് മാത്രമെ തങ്ങളെ രക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് പാലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തായ്യ. ട്രംപ് ഭരണത്തിൻ്റെ കഴിഞ്ഞ നാല് വർഷം പാലസ്തീന് വലിയ ദോഷമുണ്ടായെന്നും വീണ്ടും ട്രംപ് പ്രസിഡൻ്റായാൽ പാലസ്തീൻ ജനതയും ലോകം മുഴുവനും വലിയ ദുരന്തമായിരിക്കും നേരിടാൻ പോകുന്നതെന്നും അദ്ദേഹം യുറോപ്യൻ എംപിമാരുമായി സംസാരിക്കവെ പറഞ്ഞു.
അതേസമയം ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ ജോ ബെെഡനെതിരെ രൂക്ഷവിമർശനവുമായി ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ നിയന്ത്രണം സോഷ്യലിസ്റ്റുകളുടേയും മാർക്സിസ്റ്റുകളുടേയും ഇടതുപക്ഷ തീവ്രവാദികളുടേയും കയ്യിലേൽപ്പിക്കാൻ ജോ ബെെഡൻ ധാരണയിലെത്തിയതായി ട്രംപ് ആരോപിച്ചു. കൊവിഡ് പോസിറ്റീവ് ആയ ട്രംപ് 9 ദിവസത്തിശേഷം ആശുപത്രിവിട്ടതും രോഗവിമുക്തനായെന്ന് സ്വയം പ്രഖ്യാപിച്ചതും വിവാദമായിരുന്നു.
content highlights: ‘God help us’ if Trump wins re-election, Palestinian PM says