തിയ്യറ്ററുകളിൽ വൻ വിജയം കുറിച്ച അമർ അക്ബർ അന്തോണി സിനിമ ഇറങ്ങി അഞ്ച് വർഷം പിന്നിടുമ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വീണ്ടു ഒന്നിക്കുന്നു. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യ, സലിംകുമാർ, നമിത പ്രമോദ്, എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സുനീഷ് വാരാനാടാണ് തിരക്കഥ ഒരുക്കുന്നത്. സുജിത്ത് വാസുദേവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സുജിത് രാഘവ് ഡയറക്ടറായും ബാദുഷാ പ്രൊജക്ട് ഡിസൈനറായും പ്രവർത്തിക്കുന്നു.
❤️❤️❤️
Gepostet von Jayasurya am Freitag, 16. Oktober 2020
അരുൺ നാരായൺ പ്രൊഡക്ഷൻസാണ് നിർമ്മാണം നിർവഹിക്കുന്നത്. നവംബർ പത്തിനാണ് ചിത്രീകരണം ആരംഭിക്കുന്നത്. 2015 ഒക്ടോബർ 16 നായിരുന്നു അമർ അക്ബർ അന്തോണി പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്. ജയസൂര്യ നമിതക്കും പുറമേ ഇന്ദ്രജിത്ത്, കെപിഎസ്സി ലളിത, ശ്രീരാമൻ, ശശി കലിംഗ ബോബി മീനാക്ഷി, രമേഷ് പിഷാരടി, ബിന്ദു പണിക്കർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ വേഷമിട്ടിരുന്നു.
Content Highlights; jayasurya naadhirsha team up again after amar akbar anthony