വാഷിങ്ടണ്‍: ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് എതിരെ ഇന്ത്യയുമായി സഖ്യ നീക്കത്തിനൊരുങ്ങി അമേരിക്ക. ഇതിനായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇന്ത്യ സന്ദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് എസ്പര്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ഇന്ത്യയും അമേരിക്കയും തമ്മില്‍ രഹസ്യാന്വേഷണ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. അടുത്തയാഴ്ച്ച ഇന്ത്യയില്‍ സന്ദർശനം നടത്താനാണ് തീരുമാനം.
പഴയ സഖ്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വന്‍ ശക്തിയാകാനുള്ള റഷ്യന്‍, ചൈനീസ് ശ്രമങ്ങള്‍ക്കെതിരെ ബദല്‍ സഖ്യങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള അമേരിക്കന്‍ ശ്രമമാണ് സന്ദര്‍ശനത്തിന്റെ ഉദ്ധ്യേശമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: American Representatives to visit India next week