നയൻതാരയുടെ പുതിയ ചിത്രം  നേട്രിക്കൺ ഫസ്റ്റ് ലുക്ക് പോസ്റ്റർ 

നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നേട്രിക്കണ്ണിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മിലിങ് റാവു സംവിധാനം ചെയ്യുന്ന ചിത്രം 2019 ഡിസംബറിലാണ് ചിത്രീകരണം തുടങ്ങിയത്. പ്രശസ്ത തമിഴ് സംവിധായകനും നയൻതാരയുടെ സുഹൃത്തുമായ വിഘ്നേഷ് ശിവനാണ് റൌഡി പിക്ച്ചേഴ്സിൻ്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്. മുഖത്ത് മുറിവുകളുള്ള കെെയ്യിൽ ആയുധമായി നിൽക്കുന്ന നയൻതാരയാണ് പോസ്റ്ററിലുള്ളത്. കൊറിയൻ ത്രില്ലറിൻ്റെ ഒഫിഷ്യൽ റീമേക്കായ ചിത്രത്തിൽ കാഴ്ച തകരാറുള്ള പെൺകുട്ടിയായാണ് നയൻസ് വരുന്നതെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിൻ്റെ ടെെറ്റിൽ കാഴ്ച പരിമിതിയുള്ളവര്‍ ഉപയോഗിക്കുന്ന ബ്രെയിൽ ലിപിയിലുള്ളതാണ്. ബ്രെയിൽ ലിപിയിലാണ് ചിത്രത്തിൻ്റെ പോസ്റ്റർ ഡിസെെൻ ചെയ്തിരിക്കുന്നതും. മൂന്നാം കണ്ണ് എന്നാണ് നേട്രികൺ എന്ന വാക്കിൻ്റെ അർത്ഥം. വിഘ്നേഷ് ശിവൻ ആദ്യമായി നിർമിക്കുന്ന ചിത്രത്തിൻ്റ ഛായാഗ്രഹണം കാർത്തിക് ഗണേഷാണ്. ഗിരീഷാണ് സംഗീതം നിർവഹിക്കുന്നത്. ചിത്രത്തിൽ മലയാളിയായ അജ്മൽ അമീറും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നയൻതാരയുടെ 65ാം ചിത്രമാണ് നെട്രികൺ. 

content highlights: Nayanthara’s Netrikann first look poster