അമേരിക്കയിൽ പെൺകുട്ടികളെ ലൈംഗീക അടിമകളാക്കി ചൂഷണം ചെയ്ത സ്വയം പ്രഖ്യാപിത ഗുരുവിന് 120 വർഷത്തെ തടവു ശിക്ഷ. 60 വയസ്സുകാരനായ കെയ്ത് റാനിയേർ എന്ന സ്വയം പ്രഖ്യാപിത ഗുരുവിനെയാണ് ശിക്ഷയ്ക്ക് വിധിച്ചത്. ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം എന്ന വാഗ്ദാനവുമായി തുടങ്ങിയ ഹെൽപ് ലൈൻ ഗ്രൂപ്പിന്റെ മറവിലാണ് റാലിയേർ സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തത്.
അഞ്ച് ദിവസത്തെ കോഴ്സിന് 5000 ഡോളറാണ് ഇയാൾ ഫീസായി വാങ്ങിയിരുന്നത്. ഈ കോഴ്സിൽ പങ്കെടുത്ത പലരേയും റാനിയേർ സാമ്പത്തികമായും ലൈംഗീകമായും ചൂഷണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രികളെ തന്റെ ലൈംഗീകാവശ്യത്തിനുള്ള അടിമകളായാണ് റാനിയേർ പരിഗണിച്ചിരുന്നത്. 1998 ൽ ന്യൂയോർക്കിലാണ് സെൽഫ് ഹെൽപ് സ്ഥാപനം ആരംഭിക്കുന്നത്. 2018 ൽ മെക്സിക്കോയിൽ വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.
15 വയസ്സുകാരിക്കെതരായ ലൈംഗീകാതിക്രമ കേസിൽ
സെക്സ് റാക്കറ്റ്, ചൂഷണം, ക്രിമിനൽ ഗൂഢാലോചന, കൊള്ള തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തി. വിചാരണക്കിടെ 15 സ്ത്രീകൾ കോടതിയിൽ ഹാജരാകുകയും, 90 ഓളം സ്ത്രീകൾ ഇയാൾക്കെതിരെ ജഡ്ജിക്ക് കത്തെഴുതുകയും ചെയ്തു.
Content Highlights; US Self-Styled Guru, Guilty Of Leading Sex Cult, Jailed For 120 Years