ഫ്രാന്‍സിലെ അക്രമത്തെ പിന്തുണച്ച് പോസ്റ്റ്; മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍

പാരിസ്: ഫ്രാന്‍സില്‍ നടന്ന അക്രമത്തെ പിന്തുണച്ച് സംസാരിച്ച മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍. കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്ന് ഫ്രാന്‍സിലുണ്ടായ കൊലപാതകത്തിന് പിന്നാലെയാണ് ഫ്രാന്‍സിലെ നൈസില്‍ വീണ്ടും ആക്രമണങ്ങള്‍ അരങ്ങേറിയത്.

ഫ്രാന്‍സില്‍ നടന്ന കൂട്ടക്കൊലകള്‍ക്ക് പകരമായി ദശലക്ഷക്കണക്കിന് ഫ്രഞ്ച്കാരെ കൊല്ലാന്‍ മുസ്ലീമുകള്‍ക്ക് അവകാശമുണ്ടെന്നും അഭിപ്രായ സ്വാതന്ത്ര്യത്തില്‍ താന്‍ വിശ്വസിക്കുന്നുവെന്നും എന്നാല്‍ അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലാകരുതെന്നുമായിരുന്നു മഹാതിറിന്‍രെ ട്വീറ്റ്. കണ്ണിന് കണ്ണ് എന്ന തത്വം മുസ്ലീം നടത്താറില്ലെന്ും അദ്ദേഹം പറഞ്ഞു. ഫ്രഞ്ചുകാരും അങ്ങനെ ചെയ്യരുതെന്ന് മഹാതിര്‍ ഓര്‍മ്മിപ്പിച്ചു.

പോസ്റ്റിന് പിന്നാലെ മഹാതിറിന്റെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിലെ ട്വിറ്ററിന്റെ മാനേജിങ് ഡയറക്ടറും രംഗത്തെത്തി. പിന്നാലെ വിദ്വേഷ പ്രചാരണം നീക്കം ചെയ്യുന്നതായി ട്വിറ്റര്‍ അറിയിച്ചു.

കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്നുണ്ടായ കൊലപാതകത്തിന് പിന്നാലെയാണ് ഫ്രാന്‍സില്‍ ഇന്നലെ വീണ്ടും ആക്രണം നടന്നത്. ഫ്രഞ്ച് നഗരമായ നൈസില്‍ നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീയുടെ തലയറുത്തതായും മറ്റ് രണ്ട് പേര്‍ കുത്തേറ്റു മരിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിരവധിയാളുകള്‍ക്ക് കുത്തേറ്റിട്ടുണ്ട്. സംഭവം വ്യക്തമായ ഭീകരാക്രമണമാണെന്നാണ് സിറ്റി മേയറുടെ ട്വീറ്റ്.

Content Highlight: Twitter Deletes Ex-Malaysian PM’s Tweet For Glorifying Attack In France