ന്യൂഡല്‍ഹി: ബെംഗളൂരു മയക്കു മരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍രെ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ നിലപാടറിയിച്ച് സിപിഎം കേന്ദ്ര നേതൃത്വം. മകന്‍ ചെയ്ത തെറ്റിന് അച്ഛന്‍ സ്ഥാനം ഒഴിയേണ്ടേതില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. അറസ്റ്റിന് പിന്നാലെ കോടിയേരിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം കനത്തതോടെയാണ് നിലപാടറിയിച്ച് കേന്ദ്ര നേജൃത്വം തന്നെ രംഗത്ത് വന്നത്.
ബിനീഷിന്റെ നിരപരാതിത്വം ബിനീഷ് തന്നെ തെളിയിക്കട്ടെയെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കോടിയേരി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ സിപിഎം മറുപടി പറയേണ്ടതുള്ളൂവെന്നും നേതൃത്വം വ്യക്തമാക്കി. വിഷയം കോടിയേരി ബാലകൃഷ്ണനെതിരെ തിരിച്ച് വിടുന്നതില്‍ പ്രതിരോധം തീര്‍ക്കുമെന്നും അറിയിച്ചു. കേസിന്റെ പേരില്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞാല്‍ അത് എതിരാളികളെ സഹായിക്കുമെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി തൊട്ട് പിന്നാലെയാണ് ബെംഗളൂരു മയക്ക് മരുന്ന് കേസില്‍ രണ്ടാം തവണയും ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം ബിനീഷിന്റെ അറസ്റ്റും എന്‍ഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധത്തിനാണ് പ്രതിപക്ഷം ഒരുങ്ങിയത്.
Content Highlight: CPM Central Committee on Kodiyeri Balakrishnan’s resignation