ലൈഫ് മിഷൻ കോഴ ഇടപാടിൽ എം ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയെങ്കിൽ പിന്നെ സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കുന്നത് എന്തിനാണെന്നും ചെന്നിത്തല ആരോപിച്ചു.
കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിയാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ പുറത്തു വന്നത്. യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നും, അഴിമതി കേസുകൾ ഓരോന്നായി പുറത്തു വരികയാണെന്നും ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെച്ച് ഒഴിയാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപെട്ടു. ലൈഫ് മിഷൻ ഇടപാടിൽ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നവർക്കൊപ്പം ശിവശങ്കറെയും പ്രതി ചേർത്തിരുന്നു. അഞ്ചാം പ്രതിയാണ് ശിവശങ്കർ.
Content Highlights; ramesh chennithala reaction after shivashankar accused in life mission case