ബിഹാർ തീരുമാനിച്ചുകഴിഞ്ഞു, എൻഡിഎ വീണ്ടും അധികാരത്തിൽ വരും; നരേന്ദ്രമൊദി

എൻഡിഎ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ ബിഹാർ ഒരുങ്ങി കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ബിഹാറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 243 നിയമസഭ സീറ്റികളിൽ 94 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് മോദിയുടെ പ്രസ്താവന. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ വലിയ തെരഞ്ഞെടുപ്പാണ് ബിഹാറിൽ നടക്കുന്നത്.

ഞങ്ങൾക്ക് കിട്ടിയ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിഹാർ വ്യക്തമായ ഒരു സൂചനയാണ് നൽകുന്നത്. സംസ്ഥാനം എൻഡിഎ ഗവൺമെൻ്റിനെ സ്ഥീകരിക്കാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്തെ ഉയർച്ചയിലേക്ക് എത്തിക്കുമെന്ന് ഇവിടുത്തെ വോട്ടർമാർ തീരുമാനിച്ച് കഴിഞ്ഞിരിക്കുന്നു. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ജനങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങൾ ഉറപ്പാക്കുന്നതിനാണ് സർക്കാർ ശ്രമിച്ചിരുന്നതെങ്കിൽ ഈ തവണ ജനങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം നടത്തികൊടുക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 

കഴിഞ്ഞ തവണ സർക്കാർ എല്ലാ ഗ്രാമങ്ങളിലും വെെദ്യുതി ലഭ്യമാണെന്ന് ഉറപ്പുവരുത്തി. ഇത്തവണ എല്ലായ്പോഴും ഗ്രാമങ്ങളിൽ വെെദ്യുതി ഉണ്ടാവുമെന്നു ഉറപ്പു നൽകുന്നു. നിലവിലെ സർക്കാരിൻ്റെ പ്രവർത്തനത്തിൻ്റെ ഫലമായി എല്ലാ സ്ത്രീകളും എൻഡിഎയ്ക്ക് തന്നെ വോട്ട് ചെയ്യുമെന്ന് ഉറപ്പാണ്. അടിസ്ഥാന സൌകര്യങ്ങൾ എല്ലാവർക്കും ഉറപ്പാക്കിയതുകൊണ്ടുതന്നെ അമ്മമാരും സഹോദരിമാരും മോദി സർക്കാരിന് വോട്ട് ചെയ്യും. പ്രധാനമന്ത്രി പറഞ്ഞു. 

content highlights: “NDA Again, Bihar Has Decided,” Says Prime Minister Amid Voting