വാട്സ് ആപ്പിലൂടെ പണമിടപാട് നടത്താൻ ഇന്ത്യയിൽ അനുമതി

WhatsApp Pay To Launch Payments In 10 Indian Languages After NPCI Nod

പണമിടപാട് നടത്താൻ വാട്സ് അപ്പിന് ഇന്ത്യയിൽ അനുമതി ലഭിച്ചു. നാഷണൽ പേയ്മെൻ്റ് കോർപറേഷനാണ് ആണ് അനുമതി നൽകിയത്. ആദ്യഘട്ടത്തിൽ 20 മില്യൺ ഉപയോക്താക്കൾക്കായിരിക്കും അനുമതി ലഭിക്കുക. റിസർവ് ബാങ്കിൻ്റെ എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് വാട്സ് ആപ്പിന് അനുമതി നൽകിയത്. നിലവിൽ വാട്സ് ആപ്പിന് ഇന്ത്യയിൽ 400 മില്യൻ ഉപഭോക്തക്കളാണ് ഉള്ളത്.

ഫെബ്രുവരി 2018 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ വാട്സ് ആപ്പ് പണമിടപാട് സേവനം ലഭ്യമാക്കുന്നുണ്ടായിരുന്നു. ഇനി ബീറ്റാ മോഡലിലുള്ള ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായി തുടങ്ങും. ഇന്ത്യയിൽ പ്രതിമാസം യുപിഐ വഴിയുള്ള പണമിടപാട് രണ്ട് ബില്യൺ കടന്നുവെന്ന് കഴിഞ്ഞ ദിവസം എൻപിസിഎ അറിയിച്ചിരുന്നു. വാട്സ് ആപ്പിന് യുപിഐ പണമിടപാടിന് അനുമതി നൽകുന്നത് ഡിജിറ്റൽ പേയ്മറ്റ് രംഗത്ത് പുതിയ ഉണർവ് ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിലെ പത്ത് പ്രാദേശിക ഭാഷകളിലുള്ള വാട്സ് ആപ്പ് വേർഷനുകളിലാണ് ഈ സേവനം ലഭ്യമാവുക. ഡെബിറ്റ് കാർഡ് ഉപയോഗിച്ചുകൊണ്ട് വാട്സ് അപ്പ് വഴി പണമിടപാട് നടത്താൻ കഴിയും. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് പുതിയ അപ്ഡേഷനിലൂടെ സേവനം ലഭ്യമാകും. 

content highlights: WhatsApp Pay To Launch Payments In 10 Indian Languages After NPCI Nod