264 ഇലക്ട്രൽ വോട്ട് നേടി ബൈഡൻ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് മുന്നിൽ. വിജയം നേടാനായി 270 ഇലക്ട്രൽ വോട്ടുകൾ വേണ്ടതിൽ ട്രംപിന് ഇതുവരെ 214 വോട്ടുകളാണ് നേടാനായത്. ഇരുകക്ഷികൾക്കും തുല്യശക്തിയുള്ള മിഷിഗനും വിസ്കോൺസിനും പിടിച്ചെടുത്തതോടെ 26 വോട്ടു കൂടി നേടിയാണ് വ്യാഴാഴ്ച അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ലീഡ് നില ബൈഡൻ ഉയർത്തിയത്. ആറ് ഇലക്ട്രൽ സീറ്റുകളുള്ള നവോഡയിൽ 84 ശതമാനം വോട്ട് എണ്ണി തീർന്നപ്പോൾ പതിനായിരത്തിലധികം വോട്ടിന്റെ ലീഡാണ് ബൈഡൻ നേടിനായത്. പ്രസിഡന്റാകാൻ ബൈഡന് ഇനി നവോഡയിലെ ജയം കൂടി മാത്രം മതി.
നവോഡയിലെ ആറ് ഇലക്ട്രൽ വോട്ടു കൂടിയാകുമ്പോൾ തന്നെ ബൈഡന് 270 തികയ്ക്കാനാകും. ജോർജിയയിൽ മികച്ച ലീഡുണ്ടായിരുന്ന ട്രംപിന്റെ ലീഡ് 99 ശതമാനം വോട്ട് എണ്ണിക്കഴിയുമ്പാൾ കഷ്ടിച്ച് 3000 വോട്ടിന്റെ മാത്രം ലീഡായി കുറഞ്ഞു. ലക്ഷകണക്കിന് തപാൽ വോട്ടുകളാണ് ഇനിയും എണ്ണി തീരാനുള്ളത്. അതു കൊണ്ടു തന്നെ അന്തിമ ഫലപ്രഖ്യാപനം എന്നു വരുമെന്ന കാര്യത്തിൽ വ്യക്തതില്ല. 20 വേട്ടുകളുള്ള പെൻസിൽവേനിയയിലും 50.7 ശതമാനം വോട്ടുമായി ട്രംപാണ് നിലവിൽ മുന്നിൽ നിൽക്കുന്നത്.
അലാസ്കയും ട്രംപിനൊപ്പമാണെന്ന സൂചനയാണ് നൽകുന്നത്. 11 ഇലക്ടറൽ വോട്ടുകളുള്ള അരിസോണയിൽ 50.5 ശതമാനം വോട്ടും ബൈഡൻ നേടി കഴിഞ്ഞു. അതേസമയം മിഷിഗണിലേയും ജോർജിയയിലേയും കോടതിയിൽ ട്രംപ് ഫയൽ ചെയ്ത കേസുകൾ തള്ളി. ജോർജിയയിലും മിഷിഗനിലും വൈകിയെത്തിയ 53 ബാലറ്റുകൾ കൂട്ടിക്കലർത്തിയെന്നായിരുന്നു ട്രംപ് ആരോപിച്ചത്. രണ്ട് സംസ്ഥാനങ്ങളിലേയും ജഡ്ജിമാർ ട്രംപിന്റെ ആരോപണങ്ങൾ തള്ളുകയും ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്നും ജഡ്ജിമാർ വ്യക്തമാക്കി.
ബൈഡൻ മുന്നിൽ നിൽക്കുന്ന നെവാഡയിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് രഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കോടതികളിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് വൈറ്റ് ഹൌസിൽ പ്രസ്താവന നടത്തുകയും ഇതിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി. നിയമ വിരുദ്ധ വോട്ടുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് കവരാനാണ് ഡോമോക്രാറ്റുകൾ ശ്രമിച്ചതെന്നും നിയമപരമായ വോട്ടുകൾ എണ്ണുകയാണെങ്കിൽ താൻ എളുപ്പത്തിൽ വിജയിക്കുമെന്നും ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പ് കവർന്നെടുക്കാനുള്ള അവരുടെ ശ്രമം അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Content Highlights; us election biden closer to win