വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ അമേരിക്കന്‍ മാധ്യമങ്ങളോട് കള്ളം പ്രചരിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കള്ളം പ്രചരിപ്പിക്കുന്നത് ആവര്‍ത്തിച്ചതോടെ മാധ്യമങ്ങള്‍ തല്‍സമയ സംപ്രേഷണം നിര്‍ത്തി വെച്ച് പ്രതിഷേധിച്ചു. ജനഹിതത്തെയും ജനവിധിയെയും വരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രസംഗം ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോഴാണ് സംപ്രേഷണം ഇടക്ക് വെച്ച് നിര്‍ത്തുന്ന അസാധാരണ നടപടി മാധ്യമങ്ങള്‍ സ്വീകരിച്ചത്.
‘തെരഞ്ഞെടുപ്പ് തങ്ങളില്‍ നിന്ന് തട്ടിയെടുക്കാന്‍ ഡെമോക്രാറ്റുകള്‍ നിയമവിരുദ്ധമായി വോട്ട് ചെയ്യുകയായിരുന്നു’ എന്നാണ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സമാന കാര്യങ്ങള്‍ ട്രംപ് ആവര്‍ത്തിച്ചതോടെ സംപ്രേക്ഷണം നിര്‍ത്തുന്നതായി മാധ്യമങ്ങള്‍ അറിയിക്കുകയായിരുന്നു. പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനം തടസ്സപ്പെടുത്തുക മാത്രമല്ല, തടയുക കൂടിയാണിവിടെ എന്ന് പറഞ്ഞാണ് മാധ്യമങ്ങള്‍ അസാധാരണ നടപടിയിലേക്ക് കടന്നത്.
വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ട്രംപ് പറയുന്നു എന്ന ഒറ്റ കാരണത്താലാണ് ചാനലുകളെല്ലാം പാതിവഴിയില്‍ സംപ്രേക്ഷണം ഉപേക്ഷിച്ചത്. എംഎസ്എന്‍ബിസി ന്യൂസും, എന്‍ബിസി എബിസി ന്യൂസും വാര്‍ത്താ സംപ്രേക്ഷണം നിര്‍ത്തി.
Content Highlight: “Lie After Lie After Lie”: TV Networks Break From Live Trump Address