ഉജ്ജ്വല വിജയം, ഇന്ത്യ- യുഎസ് ബന്ധം കരുത്താർജ്ജിക്കട്ട; ബൈഡനെയും കമലാ ഹാരിസിനേയും അഭിനന്ദിച്ച് നരേന്ദ്ര മോദി

Narendra Modi congratulates jo Biden and Kamala harris

നിയുക്ത അമേരിക്കൻ പ്രസിഡന്റ ജോ ബൈഡനും വൈസ് പ്രസിഡന്റ പദവിയിലെത്തിയ കമലാ ഹാരിസിനും അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ധേഹം അഭിനന്ദനം അറിയിച്ചത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ 290 വോട്ട് നേടിയാണ് ബൈഡൻ അമേരിക്കയുടെ 46-ാമത് പ്രസിഡന്റ് പദവിയിലെത്തുന്നത്.

‘വൈസ് പ്രസിഡന്റ് ആയിരുന്ന വേളയില്‍ ഇന്ത്യ-യു.എസ്. ബന്ധം ശക്തിപ്പെടുത്തുന്നിതില്‍ ബൈഡന്റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്ന് മോദി പറഞ്ഞു. ഇന്ത്യ-യു.എസ്. ബന്ധം ഉന്നതിയില്‍ എത്തുന്നതിന് ഒരിക്കല്‍ക്കൂടി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു’ എന്നും മോദി ട്വിറ്ററിൽ കുറിച്ചു. ചരിത്രത്തിലാദ്യമായി വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ഇന്ത്യൻ വംശജ കമലാ ഹാരിസിനും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. നിങ്ങളുടെ പിന്തുണയും നേതൃത്വവും ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഉറപ്പുണ്ടെന്നുമാണ് മോദി ട്വീറ്റ് ചെയ്തത്.

Content Highlights; Narendra Modi congratulates jo Biden and Kamala harris