ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തിന്റെ പുരോഗതിക്ക് ഏറെ സഹായകമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കള്ളപ്പണം കുറക്കാനായെന്നും നികുതി നടപടികള്‍ കൂടുതല്‍ സുതാര്യമായതായും പ്രധാനമന്ത്രി അവകാശപ്പെട്ടു. നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തിലാണ് നിരോധനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്ത് വന്നത്.
നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക രംഗം ശുദ്ധീകരികരിക്കാനായതായി ബിജെപി ദേശീയ വക്താവും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖറും അഭിപ്രായപ്പെട്ടിരുന്നു. കള്ളപ്പണത്തിന് എതിരായ ആക്രമണമെന്നാണ് അദ്ദേഹം നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചത്. നോട്ട് നിരോധനത്തിലൂടെ സര്‍ക്കാരിന് വലിയ വരുമാന വര്‍ദ്ധനക്കും അസംഘടിത മേഖലയ്ക്ക് നേരിട്ട് സഹായമെത്തിക്കുന്ന സംവിധാനമുണ്ടായതായും അദ്ദേഹം പറഞ്ഞു.
2016 നവംബര്‍ എട്ടിന് അപ്രതീക്ഷിതമായായിരുന്നു 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ വന്‍ പ്രതിഷേധങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
Content Highlight: PM Narendra Modi on Fourth Anniversary of Demonetization