ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനുയായികൾക്ക് നേരെ വധഭീഷണിയുമായി ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. ദീദീയുടെ സഹോദരന്മാർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ശീലം തിരുത്തിയില്ലെങ്കിൽ നിങ്ങളുടെ കൈകളും കാലുകളും വാരിയെല്ലുകളും ഒടിയുമെന്നും ശിരസ്സ് തകരുമെന്നുമാണ് ഹാൽദിയയിൽ ഒരു റാലിയിൽ സംസാരിക്കവേ ദിലീപ് ഘോഷ് വ്യക്തമാക്കിയത്.
‘ദീദിയുടെ സഹോദരന്മാര് ഇനിയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ശീലം തിരുത്തിയില്ലെങ്കില്‍ നിങ്ങളുടെ കൈകളും കാലും വാരിയെല്ലുകളും ഒടിയും. ശിരസ്സ് തകരും. നിങ്ങള്‍ ആശുപത്രിയിലേക്ക് പോകേണ്ടി വരും. പ്രശ്നങ്ങള്‍ അവിടെയും നിര്‍ത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ശ്മശാനത്തിലേക്ക് പോകേണ്ടിവരും’ ഘോഷ് പറഞ്ഞു. രണ്ട് ദിവസത്തെ ബംദഗാൾ സന്ദർശനം കഴിഞ്ഞ് കേന്ദ്രമന്ത്രി അമിത് ഷാ മടങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് ദിലീപ് ഘോഷിന്റെ ഇത്തരത്തിലുള്ള പരാമർശം. അതേസമയം ബംഗാളിൽ തൃണമൂൽ സർക്കാരിന്റെ ദിനങ്ങൾ എണ്ണപെട്ടുവെന്നും സംസ്ഥാനത്ത് സ്വതന്ത്രവും നീതി യുക്തവുമായ നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്ര സേന ഉറപ്പു വരുത്തുമെന്നും ഘോഷ് വ്യക്തമാക്കി.
കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പ് ദീദിയുടെ കീഴിലല്ല മറിച്ച് ദാദയുടെ പോലീസാകും നടത്തുകയെന്നും ഘോഷ് വ്യക്തമാക്കി. കാക്കി ധരിച്ച പോലീസിന് നൂറ് മീറ്റർ അകലെ മാവിന്റെ ചുവട്ടിലിരുന്ന് ഖൈനി ചവച്ചു കൊണ്ട് വോട്ടെടുപ്പ് കാണെണ്ടി വരുമെന്നും ഘോഷ് പറഞ്ഞു. ഘോഷിന്റെ പരാമർശത്തിൽ അപലപിച്ച തൃണമൂൽ കോണഗ്രസ്, ഘോഷ് സംസ്ഥാനത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ ദുർബലമാക്കുകയാണെന്നും സംസ്ഥാനത്തെ ജനങ്ങൾ അവർക്ക് ഉചിതമായ മറുപടി നൽകുമെന്നും തൃണമൂൽ കോണഗ്രസിലെ മുതിർന്ന നേതാവും എംപിയുമായ സൌഗത റോയ് അഭിപ്രായപെട്ടു.
Content Highlights; On Camera, Bengal BJP Chief’s “Broken Limbs, Death” Threat At Rally