‘നമ്മൾ ജയിക്കും’; ബൈഡനെ പ്രസിഡന്റായി പ്രഖ്യാപിച്ചതിനു പിന്നാലെ വീണ്ടും വിജയം അവകാശപെട്ട് ഡൊണാൾഡ് ട്രംപ്

Donald Trump claims victory in US presidential election, again

‘നമ്മൾ ജയിക്കും’ ജോ ബൈഡനെ പ്രസിഡന്റായി പ്രഖ്യാപിച്ചതിനു പിന്നാലെ വീണ്ടും വിജയം അവകാശപെട്ട് ട്വീറ്റുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെ രാത്രി നടത്തിയ ട്വീറ്റിലാണ് നമ്മൾ വിജയിക്കുമെന്ന് ട്രംപ് വീണ്ടും ട്വീറ്റ് ചെയ്തിരിക്കുന്നത്, ദിവസങ്ങൾ നീണ്ട വോട്ടെണ്ണലിനു ശേഷം മാധ്യമ സ്ഥാപനങ്ങൾ അടക്കം ജോ ബൈഡനെ പ്രസിഡന്റായി പ്രഖ്യാപിച്ചതിനു ശേഷമാണ് ട്വീറ്റുമായി ട്രംപ് വീണ്ടും രംഗത്തെത്തിയത്.

ഞങ്ങളാണ് വലുതെന്നും അവർ തെരഞ്ഞെടുപ്പ് മോഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അതിന് അവരെ ഒരിക്കലും അനുവദിക്കില്ലെന്നും പോളിംഗ് അവസാനിച്ച ശേഷം വോട്ട് ചെയ്യാൻ പറ്റില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു. ബൈഡന്റെ ജയത്തിൽ നിർണ്ണായകമായ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ചോദ്യം ചെയ്യാനാണ് ട്രംപിന്റെ തീരുമാനമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. തിരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങൾ ബൈഡനെ വിജയിയായി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ട്രംപ് ആരോപിച്ചു.

Content Highlights; Donald Trump claims victory in US presidential election, again