റെക്കോർഡ് വോട്ടിംഗ് രേഖപെടുത്തിയ പ്രസിഡന്റ് തെരഞ്ഞെടുപ്പും തുടർന്നുള്ള മാരത്തോൺ വോട്ടെണ്ണലിനും ശേഷം അമേരിക്കൻ ജനതയോട് വോട്ട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ഡോണാൾഡ് ട്രംപിന്റെ മകൻ എറിക് ട്രംപ്. ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് എറിക് ട്രംപ് വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള ട്വീറ്റുമായി എത്തിയത്.
‘മിനിസോട്ട പുറത്തിറങ്ങൂ വോട്ട് ചെയ്യൂ’ എന്നായിരുന്നു എറിക് ട്രംപ് ട്വീറ്റ് ചെയ്തത്. എന്നാൽ അബദ്ധം മനസ്സിലാക്കി കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ ട്വീറ്റ് റിമൂവ് ചെയ്തിരുന്നുവെങ്കിലും പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായത് മണിക്കൂറുകൾക്കുള്ളിലാണ്. എറികിനെ പരിഹസിച്ചു കൊണ്ട് നിരവധിയാളുകൾ ട്വീറ്റുമായി രംഗത്തെത്തിയിട്ടുണ്ട്. ട്വീറ്റ് ഷെഡ്യൂൾ ചെയ്തതിലെ അപാകതയാകാം ഒരാഴ്ചയ്ക്ക് ശേഷം ഇലക്ഷൻ ട്വീറ്റ് വരാനുള്ള കാരണമെന്നാണ് വിലയിരുത്തുന്നത്.
But of course Eric Trump scheduled an Election Day tweet for the wrong week… pic.twitter.com/a4tL0UYRm8
— Rex Chapman🏇🏼 (@RexChapman) November 10, 2020
Dammit! I guess Eric is the dumbest Trump child today. pic.twitter.com/XM4mLEUuvF
— Tony Posnanski (@tonyposnanski) November 10, 2020
Content Highlights; Donald Trump’s Son Eric Asks Minnesota To Vote A Week After Elections, Becomes Laughing Stock







