ബീഹാറിലെ ജനങ്ങൾ വികസനത്തിന് പ്രാധാന്യം നൽകി, നിർണ്ണായക തീരുമാനം എടുത്തുവെന്ന് നരേന്ദ്ര മോദി

Narendra Modi says Bihar voters give priority to development

ബീഹാറിലെ ജനങ്ങൾ വികസനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വിജയത്തിന് ശേഷമാണ് മോദിയുടെ ഈ വാക്കുകൾ. പുലർച്ചെ ഒരു മണിയോടെയാണ് ബീഹാറിൽ അന്തിമ ഫല പ്രഖ്യാപനം വന്നത്. എൻഡിഎയുടെ വിജയത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മോദിയുടെ ട്വീറ്റ്.

ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാറിലെ ജനങ്ങൾ ലോകത്തെ പഠിപ്പിച്ചുവെന്നും ജനാധിപത്യം എങ്ങനെയാണ് ശക്തിപെടുന്നതെന്ന് ബീഹാർ ലോകത്തോട് പറഞ്ഞുവെന്നും മോദി വ്യക്തമാക്കി. പാവപെട്ടവരും നിരാലംബരും സ്ത്രീകളും ഉൾപെടെ ബീഹാറിൽ വോട്ട് ചെയ്തു. വികസനത്തിന്റെ കാര്യത്തിൽ നിർണ്ണായക തീരുമാനമാണ് അവർ എടുത്തതെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഗ്രാമങ്ങളിലെ പാവപെട്ടവർ, കർഷകർ, തൊഴിലാളികൾ, വ്യാപാരികൾ കച്ചവർക്കാർ തുടങ്ഹി എല്ലാ വിഭാഗത്തിൽ പെട്ടവരും സബ്കോ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന എൻഡിഎ മുദ്രവാക്യത്തെ ആശ്രയിച്ചു. ബീഹാറിലെ ഓരോ പൌരനും വികസനം ലഭ്യമാക്കുമെന്ന് ആവർത്തിച്ച് ഉറപ്പു പറയുന്നു. എല്ലാ പ്രദേശങ്ങളിലും പൂർണ സമർപ്പണത്തോടെയുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മോദി ട്വീറ്റിൽ കൂട്ടിച്ചേർത്തു.

Content Highlight;Narendra Modi says Bihar voters give priority to development