കൊച്ചി: മലങ്കര സഭാ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചയുടെ പേരില്‍ സര്‍ക്കാര്‍ ചതിയില്‍ വീഴ്ത്തിയതായി ആരോപിച്ച് ഓര്‍ത്തഡോക്‌സ് സഭ. ഇരു സഭകളും തമ്മില്‍ ചര്‍ച്ച തുടരുന്നതിനാല്‍ കോതമംഗലം പള്ളി ഏറ്റെടുക്കാന്‍ മൂന്ന് മാസം സമയം വേണമെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം.
കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ജില്ലാ കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പള്ളി ഏറ്റെടുക്കാനുള്ള നടപടികള്‍ വേഗത്തിലാകുമെന്നായിരുന്നു ഓര്‍ത്തഡോക്‌സ് സഭയുടെ കണക്ക് കൂട്ടല്‍.
എന്നാല്‍ വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ധൃതി പിടിച്ച് ശ്രമമുണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. വിധി നടപ്പിലാക്കാന്‍ മൂന്നു മാസം കൂടി വേണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. സഭ തര്‍ക്കം സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം പിന്മാറിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സര്‍ക്കാര്‍.
Content Highlight: Orthodox Church withdraw from talks