കളമശ്ശേരി മെഡിക്കല്‍ കോളേജ് വിവാദം; ഡോ. നജ്മക്കെതിരെ സൈബര്‍ ആക്രമണം; പരാതി നല്‍കി

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ പിഴവ് പുറം ലോകത്തെ അറിയിച്ച ഡോ. നജ്മക്കെതിരെ സൈബര്‍ ആക്രമണം. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടറായിരുന്ന നജ്മ കൊവിഡ് രോഗി കൃത്യമായ പരിചരണം കിട്ടാതെ മരിച്ച സംഭവത്തില്‍ നഴ്‌സിങ് ഓഫീസറുടെ ഓഡിയോ സന്ദേശം ശരിവെച്ച് രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് വിഷയം രാഷ്ട്രീയ തര്‍ക്കമായി മാറുന്നത്.

സമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഡോക്ടര്‍ക്കെതിരെ ആക്രമണം അഴിച്ച് വിട്ടിരിക്കുന്നത്. സൈബര്‍ ആക്രമണത്തിനെതിരെ നജ്മ പൊലീസ് കമ്മീഷണര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്.സംഭവത്തില്‍ നീതി തേടി കോടതിയെ സമീപിക്കാനാണ് നജ്മയുടെ നീക്കം.

ഇത്തരം ആക്രമണങ്ങള്‍ തന്നെ തളര്‍ത്തുന്നില്ലെന്നും സത്യം തുറന്ന് പറയുന്നവര്‍ക്ക് ഭാവിയില്‍ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുമാണ് പരാതി നല്‍കിയതെന്നും ഡോ. നജ്മ പ്രതികരിച്ചു. ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് ഡോ. നജ്മ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

https://www.facebook.com/najma.salim.77/posts/1805209859657249

Content Highlight: Dr. Najma registered complaint over Cyber Attack on Medical College scam