ജോ ബെെഡനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് നരേന്ദ്രമോദി; കമലയുടെ വിജയം ഇന്ത്യൻ സമൂഹത്തിന് അഭിമാനമെന്നും പ്രധാനമന്ത്രി

PM Modi speaks with U.S. President-elect Joe Biden, affirms the importance of the tie

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബെെഡനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോൺ സംഭാഷണം നടത്തി. പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദനം അറിയിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് പറയുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് മോദി ജോ ബെെഡനുമായി സംസാരിച്ച കാര്യം അറിയിച്ചത്.

യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോ ബെെഡനുമായി സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു. കൊവിഡ് 19, കാലാവസ്ഥ വ്യതിയാനം, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങൾക്കുമുള്ള താൽപര്യങ്ങളും മുൻഗണനയും ചർച്ച ചെയ്തു. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

അമേരിക്കൻ വെെസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനും അഭിനന്ദനങ്ങൾ അറിയിച്ചു. കമലയുടെ വിജയം അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന് വലിയ അഭിമാനവും പ്രചോദനവും നൽകുന്നതാണ്. മോദി പറഞ്ഞു. പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രണ്ടാ തവണയാണ് നരേന്ദ്ര മോദി ബെെഡനുമായി സംസാരിക്കുന്നത്. ഇന്ത്യയുടേയും അമേരിക്കയുടേയും സഹകരണത്തിലൂടെയല്ലാതെ ഒരു ആഗോള പ്രശ്നവും നേരിടാൻ കഴിയില്ലെന്ന് ബെെഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 

content highlights: PM Modi speaks with U.S. President-elect Joe Biden, affirms the importance of the tie