കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് ഇബ്രാഹം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കേസില്‍ മന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ചോര്‍ന്നതായാണ് വിജിലന്‍സിന്റെ നിഗമനം.
തിരുവനന്തപുരത്ത് നിന്നുള്ള വിജിലന്‍സ് സംഘമാണ് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനായി ആലുവയിലെ വീട്ടിലെത്തിയത്. എന്നാല്‍ ഇബ്രാഹിം കുഞ്ഞിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഭാര്യ അറിയിച്ചെങ്കിലും വീട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് സംഘം ആശുപത്രിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആശുപ്ത്രിയില്‍ തുടരാനാണ് സാധ്യത. ഇന്നലെ രാത്രി മുതല്‍ ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, വിജിലന്‍സിന്റെ അറസ്റ്റ് നീക്കം ചോര്‍ന്നതായും സംശയമുയരുന്നുണ്ട്. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടാണ് ഇബ്രാഹിം കുഞ്ഞിന്റെ ആശുപത്രി പ്രവേശനംമെന്നാണ് സൂചന. കൂടാതെ, ഇബ്രാഹിം കുഞ്ഞ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനും തയാറെടുപ്പുകള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
Content Highlight: Vigilance arrested Ex Minister V K Ibrahim Kunju