പിറന്നാൾ ദിനത്തിൽ നയൻതാരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് നിഴൽ ടീം

Nayanthara's character poster on her birthday from nizhal movie

നയൻതാരയുടെ പിറന്നാൾ ദിവസത്തോടനുബന്ധിച്ച് നിഴലിലെ നയൻതാരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവനാണ്.

Image may contain: 1 person, text

ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാര അഭിനയിക്കുന്ന മലയാള ചിത്രമാണ് നിഴൽ. ആൻ്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. നയൻതാര കേന്ദ്രകഥാപാത്രമായി എത്തുന്ന മൂക്കുത്തി അമ്മൻ ആണ് അടുത്തിടെ റിലീസ് ചെയ്ത ചിത്രം. റൌഡി പിക്ച്ചേഴ്സിൻ്റെ ബാനറിൽ വിഘ്നേഷ് ശിവൻ നിർമിച്ച് നയൻതാര കേന്ദ്ര കഥാപാത്രമാകുന്ന നേട്രികൺ ആണ് അണിയറയിൽ റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. 

content highlights: Nayanthara’s character poster on her birthday from nizhal movie