മധ്യപ്രദേശിൽ പശു സംരക്ഷണത്തിനായി കൗ കാബിനറ്റ് രൂപികരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

Shivraj Chouhan Announces

മധ്യപ്രദേശിൽ കന്നുകാലികളുടെ സംരക്ഷണവും വികസനവും ലക്ഷ്യംവെച്ച് കൗ കാബിനറ്റ് രൂപികരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.  ട്വിറ്ററിലൂടെയാണ് മുഖമന്ത്രി ഈക്കാര്യം വ്യക്തമാക്കിയത്. കന്നുകാലി വളർത്തൽ, വനം, പഞ്ചായത്ത്, ഗ്രാമീണ വികസനം, റവന്യൂ, കൃഷി, വികസന വകുപ്പുകൾ എന്നിവ കൗ കാബിനറ്റിൻ്റെ ഭാഗമാകുമെന്നും ചൗഹാന്‍ വ്യക്തമാക്കി.

ആദ്യ യോഗം നവംബർ 22ന് പകൽ 12 മണിക്ക് അഗർ മാൽവയിലെ ഗോപാഷ്ടമി ഗോസംരക്ഷണ കേന്ദ്രത്തിൽ വെച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായി നടത്തുന്ന സംസ്ഥാന സർക്കാർ സംരംഭമാണിതെന്നും അദ്ദേഹം പറഞ്ഞു. കൗ കാബിനറ്റിലെ അധികാരങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ച് പിന്നീട് വ്യക്തമാക്കാമെന്നാണ് സർക്കാർ അറിയിച്ചത്. ഗോസംരക്ഷണമെന്ന് പറഞ്ഞ് നിരവധി പദ്ധതികളാണ് ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങൾ കൊണ്ടുവരുന്നത്.  

content highlights: Shivraj Chouhan Announces “Cow Cabinet” In Madhya Pradesh