ബ്രിട്ടനിൽ 2030 ഓടെ പെട്രോൾ ഡീസൽ കാറുകൾ നിരോധിക്കുമെന്ന് ബോറിസ് ജോൺസൺ

the UK announces a ban on the sale of petrol, diesel cars by 2030

20130 ഓടെ ബ്രിട്ടനിൽ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വെല്ലുവിളികളെ നേരിടുന്നതിന്റെ ഭാഗമായാണ് പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹന വിൽപ്പന നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

എന്നാൽ ഹൈബ്രിഡ് വാഹനങ്ങൾ തുടർന്നും അനുവദിക്കും. രാജ്യത്തെ ഹരിത വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി 2040 ഓടെ പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിക്കുമെന്നായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ പിന്നീട് അത് 2035 ലേക്ക് മാറ്റി. ഏറ്റവുമൊടുവിലെ പ്രഖ്യാപനം അനുസരിച്ച് 2030 ൽ തന്നെ പരമ്പരാഗത ഇന്ധനങ്ങൾ കരുത്തേകുന്ന കാർ, വാൻ തുടങ്ങിയ വാഹനങ്ങൾ നിരോധിക്കുമെന്നാണ് റിപ്പോർട്ട്. ഈ തീരുമാനത്തോടെ ലോകത്തിലെ തന്നെ ആദ്യമായി പെട്രോൾ, ഡീസൽ കാറുകളുടെ നിരോധനത്തിന് സമയം കുറിച്ചുള്ള ഏക രാജ്യമായി ബ്രിട്ടൻ മാറിയിരിക്കുകയാണ്.

പരമ്പരാഗത ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വിൽപ്പന അവസാനിക്കുന്നതോടെ ബ്രിട്ടനിലെ വാഹന വ്യവസായ മേഖലയിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് രാജ്യം വിലയിരുത്തുന്നത്. എന്നാൽ ഇന്ധനങ്ങൾക്കൊപ്പം ഹൈബ്രിഡ് സാങ്കേതിക വിദ്യയും ഒരുക്കിയിട്ടുള്ള വാഹനങ്ങൾക്ക് ഈ നിരോധനം ബാധകമാവില്ല. ഇത്തരം വാഹനങ്ങളുടെ വിൽപ്പന 2035 വരെ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. മലനീകരണം കുറക്കുന്നതിനായി പല ലോകരാജ്യങ്ങളും ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ തയ്യാറെടുക്കുന്നുണ്ട്.

Content Highlights; the UK announces a ban on the sale of petrol, diesel cars by 2030