തിരുവനന്തപുരം: സംസ്ഥാന ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോര് പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വമടക്കം ശ്രമിച്ചങ്കിലും പ്രതിഷേധം കടുപ്പിച്ച് ശോഭ സുരേന്ദ്രന്‍. പരാതികള്‍ക്ക് പരിഹാരം കാണാതെ ഇന്ന് കൊച്ചിയില്‍ ചേരുന്ന ബിജെപി നേതൃയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ശോഭ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് പാര്‍ട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് മുതല്‍ പൊതു വേദികളില്‍ നിന്ന് വിട്ട് മാറി മൗനം പാലിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രനെതിരെ പരസ്യ പ്രതികരണവുമായി ശോഭ തന്നെ രംഗത്ത് വന്നത്. ശോഭക്ക് പിന്നാലെ പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളും പരസ്യമായി രംഗത്ത് വന്നു. നേതാക്കളുടെ പോര് അവസാനിപ്പിക്കാന്‍ സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും സുരേന്ദ്രനെ വിളിപ്പിച്ചിരുന്നെങ്കിലും പ്രശ്‌ന പരിഹാരമായില്ലെന്ന സൂചനയാണ് ശോഭയുടെ പിന്മാറല്‍ സൂചിപ്പിക്കുന്നത്.
പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ശോഭയ്ക്ക് നല്‍കാനും തീരുമാനമായിരുന്നു. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാത്ത പക്ഷം യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ലെന്നാണ് ശോഭ സുരേന്ദ്രന്റെ നിലപാട്. നിലപാടില്‍ ഉറച്ച് നിന്നതോടെ കേരളത്തിന്റെ ചുമതലയുള്ള സി പി രാധാകൃഷ്ണന്‍ ശോഭ സുരേന്ദ്രനുമായി ഫോണില്‍ സംസാരിച്ചതായാണ് വിവരം. എന്നാല്‍ പരാതികള്‍ പരിഹരിക്കാതെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ശോഭയുടെ തീരുമാനം.
Content Highlight: Conflict in State BJP continuing