കേരളം നടപ്പാക്കിയ പൊലീസ് നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമഭേദഗതിക്കെതിരെ വലിയ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സീതാറാം യെച്ചൂരി പ്രസ്താവനയുമായി രംഗത്തുവന്നത്. നിയമ ഭേദഗതിയുമായി ഉയർന്നുവന്ന എല്ലാ ആശങ്കകളും പാർട്ടി വിശദമായി പരിഗണിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. ഓർഡിനൻസ് പിൻവലിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യവും പരിശോധിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി
നേരത്തെ ഐടി ആക്ടിലെ 66 എയ്ക്കെതിരെ സി.പി.ഐ.എം കേന്ദ്ര നേതൃത്വം ശക്തമായ നിലപാടെടുത്തിരുന്നു. ശനിയാഴ്ചയാണ് സെെബർ ആക്രമണങ്ങൾ തടയാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നൽകിയത്. വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിട്ടും ഓർഡിനൻസ് പിൻവലിക്കേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ ദിവസവും സംസ്ഥാന സർക്കാർ പ്രതികരിച്ചത്.
content highlights: party reconsiders police act amendment says Sitaram Yechury