തെരഞ്ഞടുപ്പ് പരാജയം അംഗീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപിനോട് റിപ്പബ്ലിക്കൻ പാർട്ടി വൃത്തങ്ങളുടെ നിർദേശം. തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ട്രംപ് നടത്തിയ നിയമ നടപടികൾ പരാജയപെടുന്ന സാഹചര്യത്തിലാണ് പരാജയമംഗീകരിക്കാൻ അനുയായികളുടേയും നേതാക്കളുടേയും നിർദേശം.
തുടക്കത്തിൽ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളൊക്കെ ട്രംപിന്റെ നിയമ പോരാട്ടത്തെ പിന്തുണച്ചിരുന്നു എങ്കിലും ഇപ്പോൾ ബൈഡന്റെ വിജയം അംഗീകരിക്കണമെന്ന് ആവശ്യപെടുകയാണ്. അതേസമയം പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതിനുള്ള തയ്യാറെടുപ്പുമായി ബൈഡൻ മുന്നോട്ടു പോകുകയാണ് നാളെ ആദ്യഘട്ട സെക്രട്ടറിമാരുടെ പേര് പുറത്ത് വിടും.
ആന്റണി ബ്ലിങ്കനായിരിക്കും സ്റ്റേറ്റ് സെക്രട്ടറി. ഒബാമ ഭരണകൂടത്തിന്റെ നിരവധി സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത ഡെമോക്രാറ്റിക് നേതാവാണ് ബ്ലിങ്കൻ. വൈറ്റ് ഹൌസ് ചീഫ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് റോൺ ക്ലെയിനെയാണ്.
Content Highlights; republican party circles urge trump to accept defeat