ഒടുവിൽ തോൽവി സമ്മതിച്ച് ട്രംപ്; അധികാര കെെമാറ്റത്തിന് നിർദേശം

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഒടുവിൽ തോൽവി സമ്മതിച്ച് ഡോണാൾഡ് ട്രംപ്. അധികാര കെെമാറ്റത്തിന് തയാറാണെന്ന് ട്രംപ് ജോ ബെെഡൻ ക്യാപിനെ അറിയിച്ചു. അധികാര കെെമാറ്റത്തിനുള്ള നടപടിക്രമങ്ങൾക്ക് ട്രംപ് വെെറ്റ് ഹൌസ് അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തു. തുടർനടപടി ക്രമങ്ങൾക്കായി ബെെഡൻ്റെ ഓഫീസിന് 63 ലക്ഷം ഡോളറും അനുവദിച്ചു. മിഷിഗൺ സംസ്ഥാനത്തും ബെെഡന് അനുകൂലമായി ഫലം പുറത്തുവന്നതോടെയാണ് ട്രംപിൻ്റെ മനമാറ്റം. 

നവംബർ 3ന് നടന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബെെഡൻ വിജയിച്ചിരുന്നുവെങ്കിലും ഇത് അംഗീകരിക്കാൻ ട്രംപ് ഇതുവരെ തയ്യാറായിരുന്നില്ല. എന്നാൽ അധികാരകെെമാറ്റത്തിനായി ട്രംപ് സമ്മതം നൽകിയതായി തിങ്കളാഴ്ച വെെറ്റ് ഹൌസ് അധികൃതർ അറിയിക്കുകയായിരുന്നു. തീരുമാനത്തെ ബെെഡൻ്റെ ടീം സ്വാഗതം ചെയ്തു. പുതിയ പ്രസിഡൻ്റിന് സമാധാനപരമായി അധികാരം കെെമാറുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ബെെഡൻ്റെ ക്യാമ്പ് പ്രസ്താവനയിൽ പറഞ്ഞു. 

content highlights: “Do What Needs To Be Done”: Trump Clears Way For Biden’s Transition