സ്റ്റാർ പദവിയ്ക്കായി ബാറുടമകൾ ഉദ്യോഗസ്ഥർക്ക് കോടികൾ കോഴ നൽകിയതായി തെളിഞ്ഞു. ഇതേ തുടർന്ന് ഹോട്ടലുകളിലും ഏജൻ്റുമാരുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തി. കേസിൽ കേന്ദ്ര ടൂറിസം അസിസസ്റ്റൻ്റ് ഡയറക്ടർ എസ്. രാമകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ പഴനിയിൽ വെച്ചായിരുന്നു അറസ്റ്റ്.
ഇന്ത്യ ടൂറിസം ചെെന്നെ റീജിണൽ ഡയറക്ടർ, സഞ്ജയ് വാട്സിനും അസിസ്റ്റൻ്റ് ഡയറക്ടർ രാമകൃഷ്ണയ്ക്കുമാണ് കോഴ നൽകിയത്. സഞ്ജയ് വാട്സിൻ്റെ കാർ തടഞ്ഞ് മൊബെെൽ ഫോൺ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. ഇയാളിൽ നിന്ന് കണ്ടെടുത്ത ഐ ഫോണിൽ നിന്ന് ഏജൻ്റുമാർ ബന്ധപ്പെട്ടതിൻ്റയും മറ്റ് കോഴ ഇടപാടിൻ്റേയും വിവരങ്ങൾ സിബിഐയ്ക്ക് ലഭിച്ചതായാണ് റിപ്പോർട്ട്.
വിവിധ ഇടങ്ങളിലായി സിബിഐ നടത്തിയ റെയ്ഡിൽ 55 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. രണ്ട് ഉദ്യോഗസ്ഥർക്കും അനധികൃത സ്വത്തുള്ളതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പ്രതിചേർത്ത് സിബിഐയുടെ അന്വേഷണം പുരോഗമിക്കുകയാണ്.
content highlights: CBI books tourism official for taking a bribe to favor hotels