കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വിട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ്. ഡോളര്‍ കടത്തിലും ശിവശങ്കറിനെ പ്രതിചേര്‍ക്കാനാണ് കസ്റ്റംസിന്റെ നീക്കം. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ശിവശങ്കറിനെ ജയിലെത്തിയായിരുന്നു കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശിവശങ്കര്‍ ഒളിപ്പിച്ചു വെച്ച ഒരു ഫോണ്‍ കൂടി കണ്ടെത്തിയതായി കസ്റ്റംസ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയെ അറിയിച്ചു. ഒരു ഫോണ്‍ മാത്രമാണ് താന്‍ ഉപയോഗിക്കുന്നതെന്ന ശിവശങ്കറിന്റെ മൊവി തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണ സംഘം മറ്റ് ഫോണുകള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത്. ഇതില്‍ ഒരു ഫോണ്‍ കണ്ടെടുക്കാനായെങ്കിലും ഇനിയും ഒരു ഫോണ്‍ കൂടി കണ്ടെത്താനുണ്ടെന്ന അന്വേഷണ സംഘം അറിയിച്ചു.
ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ സ്വപ്‌ന നിര്‍ണായക മൊഴി നല്‍കിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. ശിവശങ്കറിനൊപ്പം സ്വപ്നയെയും സരിത്തിനെയും കൂടുതല്‍ദിവസം കസ്റ്റഡിയില്‍ വാങ്ങാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.
Content Highlight: Gold Smuggling case Customs seeks seven days custody of Sivasankar