ലൗ ജിഹാദ്’ ഓര്‍ഡിനന്‍സ് മനുഷ്യാവകാശങ്ങളെ ഹനിക്കുന്നത്; ജസ്റ്റിസ് മദൻ ലോകൂർ

UP ‘love jihad’ law puts freedom of choice ‘on the backseat’, says former SC judge Madan Lokur

ലൗ ജിഹാദ് തടയുക എന്ന ലക്ഷ്യത്തോടെ ഉത്തർപ്രദേശിൽ അടുത്തിടെ പാസാക്കിയ ഓർഡിനൻസ് നിർഭാഗ്യകരമാണെന്ന് സുപ്രീം കോടതി മുൻ അഭിഭാഷകൻ ജസ്റ്റിസ് മദൻ ലോകൂർ. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തേയും അന്തസിനേയും  മനുഷ്യാവകാശങ്ങളേയും ഹനിക്കുന്നതാണ് ഓർഡിനൻസ് എന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവകാശ സംരക്ഷണത്തിനായി ഉണ്ടാക്കിയ നിയമത്തിൻ്റെ തത്വസംഹിതയെ ലംഘിക്കുന്നതാണിതെന്നും ലോകൂർ പറഞ്ഞു. പ്രലോഭനത്തിലൂടെയൊ വിവാഹം കഴിക്കാൻ എന്ന പേരിലോ മതപരിവർത്തനം നടത്തുന്നത് നിരോധിക്കുന്നതിനായി ദിവസങ്ങൾക്ക് മുമ്പാണ് ഉത്തർപ്രദേശ് സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നത്. ഓർഡിനൻസ് നടപ്പായതിന് മണിക്കൂറുകൾക്കുള്ളിൽ ഒരു മുസ്ലീം പുരുഷനെതിരെ ബറേലി ജില്ലയിൽ പൊലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

content highlights: UP ‘love jihad’ law puts freedom of choice ‘on the backseat’, says former SC judge Madan Lokur