തദ്ദേശ തെരഞ്ഞെടുപ്പ്; ബാലറ്റ് പേപ്പർ തമിഴ്, കന്നഡ ഭാഷകളിൽ കൂടി അച്ചടിക്കുവാൻ നിർദേശം നൽകി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

local body election ballot papers Kannada and Tamil

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഭാഷാ ന്യൂനപക്ഷങ്ങൾ ഉള്ള നിയോജക മണ്ഡലങ്ങളിൽ ബാലറ്റ് പേപ്പർ കന്നഡ, തമിഴ് ഭാഷകളിൽ കൂടി അച്ചടിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ വി ഭാസ്കരൻ നിർദേശം നൽകി.

കാസർഗോഡ് ജില്ലയിലെ ചില വാർഡുകളിൽ കന്നഡ ഭാഷയിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ചില വാർഡുകളിൽ മലയാളത്തിന് പുറമേ തമിഴിലും ആണ് ബാലറ്റ് ലേബലും ബാലറ്റ് പേപ്പറും അച്ചടിക്കുന്നത്.

കാസർഗോഡ് ജില്ലയിൽ നാല് ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ 18 ഗ്രാമ പഞ്ചായത്തുകളിലായി 228 വാർഡുകളിലും കാസർഗോഡ് മുനിസിപ്പാലിറ്റി പരിധിയിൽ 38 വാർഡുകളിലുമാണ് മലയാളത്തിന് പുറമേ കന്നഡയിലും ബാലറ്റ് ലേബൽ, ബാലറ്റ് പേപ്പർ എന്നിവ അച്ചടിക്കുക.

Content Highlights; local body election ballot papers Kannada and Tamil