ഹൈദരാബാദ്: കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ച് നടി വിജയശാന്തി. തിങ്കളാഴ്ച്ച നടി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് വിജയശാന്തി ബിജെപി അംഗത്വം സ്വീകരിക്കുക. ഒക്ടോബറില്‍ നടി ഖുശ്ബുവും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
അംഗത്വം സ്വീകരിക്കുന്നതിന് മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച്ച നടത്തും. 2014 ലായിരുന്നു വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെലങ്കാന ബി.ജെ.പി. അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഹൈദരാബാദില്‍നിന്ന് ഡല്‍ഹിക്ക് തിരിച്ചിട്ടുമുണ്ട്.
Content Highlight: Actress Vijaya Shanti will join BJP