കാർഷിക നിയമങ്ങൾ സംബന്ധിച്ച് ഒരു ലജ്ജയുമില്ലാതെ ഇരട്ട നിലപാടാണ് പ്രതിപക്ഷവും മറ്റ് രാഷ്ട്രീയ കക്ഷികളും സ്വീകരിക്കുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. കാർഷിക നിയമങ്ങൾ സംബന്ധിച്ച വിഷയത്തിലേക്ക് പ്രതിപക്ഷ പാർട്ടികൾ എടുത്തു ചാടുകയായിരുന്നുവെന്നും മന്ത്രി വിമർശിച്ചു.
‘നരേന്ദ്ര മോദി സർക്കാർ കാർഷിക മേഖലയിലെ പരിഷ്കരണത്തിനായി ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് ചെയ്തത്. അവർ മുൻപ് ചെയ്ത കാര്യങ്ങൾ മറന്നിട്ട് പ്രതിപക്ഷം എതിർക്കാൻ വേണ്ടി മാത്രം എതിർക്കുകയാണെന്നും’ അദ്ദേഹം പറഞ്ഞു. കൂടാതെ കോൺഗ്രസിന്റെ 2019 ലെ പ്രകടന പത്രികയിൽ എപിഎസി നിയമ റദ്ധാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും അദ്ധേഹം ചൂണ്ടിക്കാട്ടി.
ഇപ്പോൾ കാർഷിക നിയമത്തെ എതിർക്കുന്ന ശരദ് പവാർ കൃഷി മന്ത്രിയായിരുന്ന കാലത്ത് വിപണിയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തെ വർധിപ്പിക്കണമെന്നാവശ്യപെട്ട് എല്ലാ മുഖ്യമന്ത്രിമാർക്കും കത്തയച്ചിരുന്നതായും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
Content Highlights; Congress’ 2019 manifesto promised similar reforms as Modi government’s farm laws: Ravi Shankar Prasad