ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി; സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ അലോപ്പതി ഡോക്ടര്‍മാര്‍ സമരത്തില്‍

തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കു ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയതിനെ പ്രതിഷേധിച്ച് സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു.ദേശീയാടിസ്ഥാനത്തില്‍ ഐഎംഎയുടെ നേതൃത്വത്തിലാണ് ഇന്ന് പണിമുടക്ക് നടക്കുന്നത്. അത്യാഹിത വിഭാഗങ്ങളെയും കോവിഡ് ചികിത്സയെയും സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറു വരെയാണ് സമരം. ഒപികള്‍ പ്രവര്‍ത്തിക്കില്ലെന്നും, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളൊന്നും ചെയ്യില്ലെന്നും ഐഎംഎ അറിയിച്ചു.

ശാല്യതന്ത്ര, ശാലാകൃതന്ത്ര എന്നിങ്ങനെ സ്പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നേടി 58 ശസ്ത്രക്രിയകള്‍ നടത്താണ് കേന്ദ്ര സര്‍ക്കാര്‍ അനുമതിയാണ് വിവാദമായിരിക്കുന്നത്. ആയുര്‍വേദ ഡോക്ടര്‍മാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ശസ്ത്രക്രിയക്കുള്ള അനുമതി. അതിലാണ് ആയുഷ് മന്ത്രാലയം അനുകൂല തീരുമാനമെടുത്തത്. ആയുര്‍വേദത്തില്‍ യോഗ്യതയുള്ളവരില്ലാത്തതിനാല്‍ ആധുനിക വൈദ്യശാസ്ത്രം പഠിച്ച ഡോക്ടര്‍മാര്‍ പരിശീലനം നല്‍കണമെന്നാണ് നിര്‍ദ്ദേശം. എന്നാലിത് നല്‍കില്ലെന്നാണ് ഐഎംഎ നിലപാട്.

Content Highlight: Doctors’ nationwide strike today against Ayurveda doctors to perform surgeries