ജനങ്ങളോട് സ്മരണയില്ലാത്ത ഇടതു സർക്കാരിനെ കാലിൽ പിടിച്ച് തൂക്കിയെടുത്ത് അറബിക്കടലിൽ എറിയണമെന്ന് സുരേഷ് ഗോപി എം.പി. ഇത്രയും മോശം ഭരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂർ തളാപ്പിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്മരണ വേണം സ്മരണ. ആ സ്മരണില്ലാത്ത ഒരു സർക്കാരാണ് ഇപ്പോൾ ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ നെറികേട് കാണിച്ച ഒരു സർക്കാരിനെ കാലിൽ പിടിച്ച് അറബിക്കടലിൽ എടുത്തിടാനുള്ള ചങ്കുറ്റമില്ലാതായി പോയി പ്രതിപക്ഷത്തിന്. സുരേഷ് ഗോപി പറഞ്ഞു.
സംസ്ഥാനത്ത് സർക്കാർ നടത്തുന്ന കൊള്ളയ്ക്ക് ഇടയിൽ കൊലപാതകത്തിന് ചെറിയ ശമനം വന്നതിൽ ദെെവത്തോട് നന്ദി പറയാം. കേരളത്തിലെ പ്രതിപക്ഷം പാവങ്ങളാണ്. ഇല്ലെങ്കിൽ ആദ്യ പ്രളത്തിന് ശേഷം തന്നെ സർക്കാരിനെ എടുത്ത് കളയുമായിരുന്നു. 2016ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പത്ത് പേരെ തന്നിരുന്നെങ്കിൽ സർക്കാരിനെ ശക്തമായി നേരിടാൻ കഴിയുമായിരുന്നു. സുരേഷ് ഗോപി പറഞ്ഞു. ദേശിയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കെ. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
content highlights: Suresh Gopi against State Government