എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന രജനീകാന്തിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദി. തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർ ശെൽവും രജനീകാന്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. ആയുരാരോഗ്യ സൌഖ്യത്തോടെ ജീവിതം നയിക്കാനാകട്ടെയെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
Dear @rajinikanth Ji, wishing you a Happy Birthday! May you lead a long and healthy life.
— Narendra Modi (@narendramodi) December 12, 2020
പ്രിയതാരത്തിന് ആശംസകളുമായി നിരവധി ആരാധകരാണ് ചെന്നൈയിലെ രജനീകാന്തിന്റെ വീടിനു മുന്നിൽ തടിച്ചു കൂടിയത്. 2021 ലെ നിയമ സഭാ തിരഞ്ഞെടുപ്പിന് മുൻപായി പുതിയ പാർട്ടി രൂപീകരണമുണ്ടാകുമെന്നാണ് കഴിഞ്ഞ ആഴ്ച രജനീകാന്ത് പ്രഖ്യാപിച്ചത്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ തമിഴ്നാടും ദേശീയ രാഷ്ട്രീയവും ഏറെ ആകാംഷയോടെയാണ് ഉറ്റു നോക്കുന്നത്.
Content Highlights; prime minister Narendra Modi wishes Rajinikanth 70th birthday







