‘പുതിയ നിയമങ്ങളോടെ രാജ്യത്തെ കർഷകർ ശക്തിപെടും രാജ്യം വികസിക്കും’; നരേന്ദ്ര മോദി

modi visit tamilnadu and puducherry today

വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. പുതിയ നിയമങ്ങളോടെ രാജ്യത്തെ കർഷകർ ശക്തിപെടുമെന്നും അതിലൂടെ രാജ്യം വികസിക്കുമെന്നുമാണ് പ്രധാനമന്ത്രി അവകാശപെടുന്നത്. ആത്മ നിർഭർ ഭാരത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

പുതിയ നിയമങ്ങളോടെ രാജ്യത്ത് നിക്ഷേപം കൂടി. കൂടാതെ ഈ നിയമങ്ങൾ കർഷകരുടെ ലാഭം മുടക്കിയ തടസ്സങ്ങൾ ഇല്ലാതാക്കാനായിരുന്നുവെന്നും മോദി വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപെടുമെന്നും ഹിക്കി സമ്മേളനത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

പുതിയ നിയമം നടപ്പിലാക്കുന്നതോടെ കർഷകർക്ക് കൂടുതൽ അവസരം ലഭിക്കുകയും കൂടുതൽ വിപണി ലഭ്യമാകുകയും ചെയ്യും. കാർഷിക മേഖലകളിൽ കൂടുതൽ നിക്ഷേപം സ്വീകരിക്കുന്നതിലൂടെ കർഷകരുടെ ലാഭം ഇതിലൂടെ വർധിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

Content Highlights; Narendra Modi on new farm bills