ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

UK PM Boris Johnson accepts India’s invite to be the chief guest at Republic day Parade.

2021 ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബോറിസ് ജോൺസൺ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായും റിപ്പബ്ലിക ദിന പരേഡിൽ മുഖ്യാതിഥിയാകുമെന്നും ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി ഡൊമനിക് റാബ് ആണ് അറിയിച്ചത്. ഇന്ത്യാ സന്ദർശനത്തിനെത്തിയ റാബ് വിദേശ കാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ചർച്ചയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

യുകെ ആതിഥേയരാകുന്ന അടുത്ത വർഷത്തെ ജി ഏഴ് ഉച്ചകോടിയിലേക്ക് ബോറിസ് ജോൺസൺ നരേന്ദ്ര മോദിയേയും ക്ഷണിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും റാബ് വ്യക്തമാക്കി. കൂടാതെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം യുകെ പ്രധാനമന്ത്രി സ്വീകരിച്ചുവെന്നും അത് വലിയൊരു അംഗീകാരമാണെന്നും റാബ് കൂട്ടിച്ചേർത്തു.

നവംബർ 27 ന് നടത്തിയ ഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഔദ്യോഗികമായി ക്ഷണിച്ചത്. യുകെ ആതിഥേയരാകുന്ന അടുത്ത വർഷത്തെ ജി ഏഴ് ഉച്ചകോടിയിലേക്ക് ബോറിസ് ജോൺസൺ നരേന്ദ്ര മോദിയേയും ക്ഷണിച്ചിരുന്നു. 28 വർഷം മുൻപ് 1993 ൽ ജോൺ മേജറാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത അവസാന ബ്രീട്ടിഷ് പ്രധാനമന്ത്രി

Content Highlights; UK PM Boris Johnson accepts India’s invite to be the chief guest at Republic day Parade.