ഇന്ത്യ-പാക് യുദ്ധത്തിന്റെ വാർഷിക ദിനത്തിൽ സൈനികർക്ക് ആദരമർപ്പിച്ച് നരേന്ദ്ര മോദി

prime minister Narendra Modi on Vijay divas

ഇന്ത്യ- പാക് യുദ്ധത്തിന്റെ വാർഷിക ദിനത്തിൽ ദേശീയ യുദ്ധ സ്മാരകത്തിൽ സുവർണ വിജയ വിളക്ക് തെളിയിച്ച് സൈനികർക്ക് ആദരമർപ്പിച്ച് നരേന്ദ്ര മോദി. 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിൽ പാകിസ്താനെതിരായ വിജയത്തിന്റെ സ്മരണയിൽ ഡിസംബർ 16 ഇന്ത്യ ‘വിജയ് ദിവസ്’ ആയാണ് ആഘോഷിക്കുന്നത്.

സ്മരാകത്തിലെ കെടാവിളക്കിൽ നിന്ന് തെളിയിച്ച നാല് ദീപ ശിഖകളുടെ പ്രയാണത്തിനും പ്രധാനമന്ത്രി തുടക്കം കുറിച്ച് കഴിഞ്ഞു. സുവർണ വിജയാഘോഷത്തിന്റെ ലോഗോ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രകാശനം ചെയ്തു. പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഒപ്പം സംയുക്ത സേനാ ജനറൽ ബിപിൻ റാവത്തും മൂന്ന് സൈനിക മേധാവികളും സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിച്ചു.

കൂടാതെ ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട വീര്യത്തെയും ത്യാഗത്തേയും വാഴ്ത്തി പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. പോരാട്ട വീര്യത്തിലൂടെ പരമവീര ചക്രവും മഹാവീര ചക്രവും നേടിയ സൈനികരുടെ ഗ്രാമങ്ങളിലൂടെ അടക്കമാണ് ദീപ ശിഖയാത്ര.

Content Highlights; prime minister Narendra Modi on Vijay divas