ഹത്രാസിൽ പീഢനത്തിനിരയായി കൊല്ലപെട്ട പെൺകുട്ടിയും പ്രതിയായ സന്ദീപും തമ്മിലുള്ള പ്രണയത്തിൽ ഉണ്ടായ പ്രശ്നങ്ങളാണ് ക്രൂര കൊലപാതകത്തിന് കാരണമെന്ന് സിബിഐ കുറ്റപത്രം. കേസിലെ കുറ്റപത്രം സിബിഐ കോടതിയിൽ സമർപ്പിച്ചു.
പെൺകുട്ടിയും സന്ദീപും തമ്മിൽ കഴിഞ്ഞ മാർച്ച് വരെ ബന്ധം പുലർത്തിയിരുന്നുവെന്നും പിന്നീട് ബന്ധത്തിൽ നിന്നും പെൺകുട്ടി അകന്നതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ.
കോൾ റെക്കോഡുകൾ ഉൾപെടെയുള്ളവ ശേഖരിച്ചാണ് സിബിഐയുടെ കണ്ടെത്തൽ. വൈദ്യ പരിശോധന വൈകിയത് തെളിവുകൾ ശേഖരിക്കാൻ വെല്ലുവിളിയായെന്നും സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കി.
Content Highlights; Hathras girl and accused Sandeep was in affair love failure leads to brutal murder CBI