കർഷകരെ അനുനയിപ്പിക്കാൻ ലക്ഷ്യം; പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

PM Modi to release PM-KISAN installment on Dec 25, interact with 'farmers from six states'

കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാളെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്ക് 18,000 കോടിയുടെ സഹായം ‘പ്രധാന്‍മന്ത്രി സമ്മന്‍ നിധി’ പ്രകാരം വിതരണം ചെയ്ത ശേഷമാകും പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്യുക. നേരിട്ട് തുക കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്ന വിധമാണ് തുകയുടെ വിതരണം.

ഡിസംബർ 25ന് ഉച്ചയ്ക്ക് 12 മണിക്ക് വെര്‍ച്വലായി നടക്കുന്ന ചടങ്ങിൻ്റെ തത്സമയ സംപ്രേഷണമുണ്ടാകും. അടല്‍ ബിഹരി വാജ്‌പേയ്‌യുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ചടങ്ങിൻ്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.

ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി പ്രധാനമന്ത്രി മോദി ചടങ്ങിനിടെ ആശയ വിനിമയം നടത്തും. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കുവേണ്ടി നടപ്പാക്കിയ വിവിധ പദ്ധതികൾ, പി.എം കിസാന്‍ പദ്ധതി എന്നിവയെക്കുറിച്ച് കര്‍ഷകര്‍ ചടങ്ങില്‍ സംസാരിക്കും. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും ചടങ്ങില്‍ സംബന്ധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

content highlights: PM Modi to release PM-KISAN installment on Dec 25, interact with ‘farmers from six states’