ഓർത്തകഡോക്സ് യാക്കോബായ സഭാ തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. അടുത്തയാഴ്ച ഇരു വിഭാഗങഅങളും തമ്മിഷ ചർച്ച നടത്തും. വെവ്വേറെ ദിവസങ്ങളിൽ ഓർത്തഡോക്സ് യാക്കോബായ സഭാ നേതൃത്വങ്ങളുമായി നരേന്ദ്ര മോദി ചർച്ച നടത്തുമെന്ന് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി. മറ്റ് ക്രൈസ്തവ സഭകളുമായും മോദി ചർച്ച നടത്തും. ജനുവരിയിലാണ് മറ്റ് ക്രൈസ്തവ സഭകളുമായി ചർച്ച നടത്താൻ മോദി തീരുനമാനിച്ചിരിക്കുന്നത്.
സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശ്ന പരിഹാരത്തിന് ഇടപെടാൻ നരേന്ദ്ര മോദി തയ്യാറായതെന്നാണ് പി എസ് ശ്രീധരൻ പിള്ള പറഞ്ഞത്. നിലവിൽ ഇരുവരുടേയും പ്രശ്നം പരിഹരിക്കുന്നതിൽ ഉത്തരവാദിത്തപെട്ടവർ മൌനം പാലിക്കുകയാണെന്ന് സഭാ നേതൃത്വം പറഞ്ഞതായി ശ്രീധരൻ പിള്ള വ്യക്തമാക്കി. അതു കൊണ്ടാണ് പ്രധാന മന്ത്രിക്ക് നിവേദനം നൽകാൻ സഭാ നേതൃത്വങ്ങൾ തീരുമാനിച്ചത്.
ന്യൂനപക്ഷങ്ങൾക്ക് കേന്ദ്രം നൽകുന്ന ഫണ്ട് സംസ്ഥാനം തുല്യമായി വീതിച്ചു നൽകുന്നില്ല എന്നത് അടക്കമുള്ള പരാതികളാണ് ഇവർ ഉന്നയിച്ചതെന്നും ഗവർണർ എന്ന നിലയിൽ രാഷ്ട്രീയ കാര്യങ്ങളിലേക്ക് കൂടുതലായി കടക്കാൻ സാധിക്കില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
Content Highlights; pm intervenes in orthodox Jacobite dispute talk next week