യുഎസിലെ ഇല്ലിനോയിയിൽ ടെൻ–പിൻ ബൗളിങ് ഗെയിം ഏരിയയിൽ അക്രമി ആൾക്കൂട്ടത്തിനു നേരെ വെടിയുതിർത്തു. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മറ്റ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെടിവെച്ചതായി സംശയിക്കുന്ന ഒരാളെ പിടികൂടിയിടുണ്ടെന്നും സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. റോക്ക്‌ഫോര്‍ഡ് സിറ്റി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഡോണ്‍ കാര്‍ട്ടര്‍ ലൈന്‍സ് പരിസരത്തേക്ക് ആരും വരരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
‘ഇപ്പോഴും അന്വേഷണം നടന്നുവരികയാണ്. മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിട്ടുണ്ട്. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത്രയുമാണ് ഇതുവരെ നല്‍കാനാകുന്ന വിവരങ്ങള്‍.’ പൊലീസ് ചീഫ് ഡാന്‍ ഒഷീ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാഴ്ച മുന്‍പ് അമേരിക്കയിലെ പ്രധാന ക്രിസ്ത്യന്‍ ആരാധാനകേന്ദ്രങ്ങളിലൊന്നായ ന്യൂയോര്‍ക്കിലെ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് സെന്റ് ജോണ്‍ ദ ഡിവൈനിലും വെടിവെപ്പ് നടന്നിരുന്നു.
content highlights: 3 Killed In Shooting At US Bowling Alley, Suspect In Custody: Police